കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂറുമാറ്റം

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂറുമാറ്റം. ബിജെപി നേതാവ് അരവിന്ദ് ചൗഹാനും മുന്‍ എംഎല്‍എ വിശ്വനാഥ് പാട്ടീലും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലിംഗായത്ത് വിഭാഗത്തിന്റെ നേതാവ് കൂടിയാണ് വിശ്വനാഥ് പാട്ടീല്‍.

ബിജെപിയില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ നേതാവും ബിജെപി മുന്‍ എംഎല്‍എയുമായിരുന്ന വിശ്വനാഥ് പാട്ടീലും അരവിന്ദ് ചൗഹാനുമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ഇതോടെ ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച ബിജെപി ദേശീയ നേതൃത്വത്തിന് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു.

യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതു മുതല്‍ തന്നെ ലിംഗായത്ത് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഈ വിഭാഗത്തിനെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ വിഫലമായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാട്ടിലിന്റെ കൂറുമാറ്റം.അതിനിടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ പ്രചാരണ ആയുധമാക്കി സഹതാപ തരംഗം സൃഷ്ടിക്കുവാന്‍ ഉള്ള നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം 27ന് ഉഡുപ്പി സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News