
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള സൈനിക ആസ്ഥാനത്ത് ആക്രമണം നടത്തിയിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിങ്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം കനത്ത മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ അനന്തരഫലം ലോകത്തിന് വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്നൗവിൽ നടന്ന ബ്രഹ്മോസ് ഉൽപ്പാദന യൂണിറ്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
അതേസമയം ഓപ്പറേഷൻ സിന്ദൂരില്‍ കൂടുതൽ പ്രഹരം ബഹവൽപൂരിലാണെന്ന് വിവരം. പാകിസ്ഥാനിലെ ബഹവൽപൂർ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്താണ് കൂടുതൽ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ത്യ ആക്രമണം നടത്തിയത് ശക്തമായ ആയുധം ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്.
ENGLISH NEWS SUMMARY: Union Defense Minister Rajnath Singh said that an attack was carried out on an army headquarters in Rawalpindi, Pakistan. He also said that the Indian Army has given a strong response by crossing the border into Pakistan through Operation Sindoor.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here