
ഓഫ്-റോഡ് വെല്ലുവിളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ സാഹസിക യാത്രയ്‌ക്കൊരുങ്ങുകയാണ് ഡിഫൻഡർ ട്രോഫി എഡിഷൻ. ക്യാമൽ ട്രോഫി മത്സരത്തിന് ഇറങ്ങിയിരുന്ന ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ എഡിഷൻ കമ്പനി പുറത്തിറക്കിയത്. രണ്ട് ക്ലാസിക് നിറങ്ങളിൽ ലഭ്യമാകും. ഏത് ഭൂപ്രദേശത്തെയും വെല്ലുവിളിക്കാൻ തയ്യാറായി ഓപ്ഷണൽ അഡ്വെഞ്ചർ ആക്‌സസറികൾ കൊണ്ട് പൂർണ്ണമായും നിറഞ്ഞ വാഹനം കൂടിയാണിത്.
ഓൾ-ടെറൈൻ ടയറുകൾ ഘടിപ്പിച്ച എക്സ്ക്ലൂസീവ് 50.80 സെ.മീ ഗ്ലോസ് ബ്ലാക്ക് വീലുകളാണ് ഈ വാഹനത്തിന് ഉള്ളത്. ട്രോഫി മത്സരത്തിന് ആദരം അർപ്പിക്കുന്ന തരത്തിൽ ഇല്ല്യൂമിനേറ്റഡ് ട്രെഡ് പ്ളേറ്റുകളും വാഹനത്തിനുണ്ട്. ഡിഫൻഡർ 110 ന്റെ കരുത്തുറ്റ ക്രോസ് കാർ ബീമിലേക്ക് ലേസർ-എച്ചഡ് എൻഡ് ക്യാപ്പുകളും , കൂടാതെ എബോണി വിൻഡ്‌സർ ലെതറും ട്രോഫി എഡിഷനിൽ ഉൾച്ചേർക്കുന്നു.
ഐതിഹാസിക ക്യാമൽ ട്രോഫി മോഡലുകളില്‍ നല്‍കിയിരുന്ന ഡീപ് സാന്‍ഡ്‌ഗ്ലോ യെല്ലോ, കേസ്‌വിക് ഗ്രീന്‍ എന്നീ എക്‌സ്റ്റീരിയര്‍ നിറങ്ങളിലാണ് ഡിഫന്‍ഡര്‍ 110 ട്രോഫി എഡിഷന്‍ എത്തിച്ചിരിക്കുന്നത്. അതേസമയം, ബോണറ്റ്, റൂഫ്, മുന്നിലേയും പിന്നിലേയും സ്‌കഫ് പ്ലേറ്റുകള്‍, വീല്‍ ആര്‍ച്ചുകള്‍, ബോഡി ക്ലാഡിങ്, സി-പില്ലര്‍, ട്രോഫി ഡീക്കല്‍സ് എന്നിവ കറുപ്പ് നിറത്തിലാണ് ഒരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here