ഉപയോഗ ശൂന്യമായ അക്കൗണ്ടുകൾ ഇല്ലാതാകും; ഗൂഗിളിന്റെ അറിയിപ്പ്

രണ്ടു വർഷമായി ലോഗിൻ ചെയ്യാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന അറിയിപ്പുമായി ഗൂഗിൾ. ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഗൂഗിൾ ഈ തീരുമാനമെടുത്തിരിക്കുന്നത്.

also read :ആന്ധ്രയില്‍ തക്കാളി വിറ്റ് മടങ്ങുകയായിരുന്ന കര്‍ഷകനെ ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

ഉപയോഗ ശൂന്യമായ അക്കൗണ്ടുകൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുന്നത്. അതേസമയം ഈ നിയമം വ്യക്തിപരമായ അക്കൗണ്ടുകൾക്കാണ് ബാധകമാകുക. സ്ഥാപനങ്ങളുടെ മെയിൽ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാൻ കമ്പനി ഉദ്ദേശിക്കുന്നില്ല.

also read :ജനങ്ങളെ പ്രകോപിപ്പിക്കുന്ന വീഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News