ദില്ലിയിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഹൃദയാഘാതം; ഇരുപത്തിയെട്ടുകാരനായ പൈലറ്റ് മരിച്ചു

flight

വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഇരുപത്തിയെട്ടുകാരനായ എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീനഗറിൽ നിന്നുള്ള വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം. അടുത്തിടെയാണ് ഇയാൾ വിവാഹിതനായത്. വിമാനത്തിനുള്ളിൽ ഛർദ്ദിച്ചതായി റിപ്പോർട്ടുണ്ട്. താമസിയാതെ, വിമാനത്താവളത്തിലെ എയർലൈനിന്റെ ഡിസ്പാച്ച് ഓഫീസിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവനക്കാരന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.

ALSO READ: അമ്പലമുക്കിലെ വിനീത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

”വിലപ്പെട്ട ഒരു സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഞങ്ങൾ കുടുംബത്തോടൊപ്പമുണ്ട്. അവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും. ഈ സമയത്ത് സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും ഞങ്ങൾ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരിയിൽ, ഇന്ത്യയിലെ ഉന്നത വ്യോമയാന അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) , പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം നൽകുന്നതിനും ക്ഷീണം തടയുന്നതിനായി അവരുടെ പറക്കൽ സമയം കുറയ്ക്കുന്നതിനുമുള്ള ഒരു പുതിയ പദ്ധതി പങ്കുവച്ചിരുന്നു. ഈ പദ്ധതി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News