ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു

ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപെടുന്നു. പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കെട്ടിട നിര്‍മ്മാണം, പൊളിക്കല്‍, ഖനനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തില്‍ നിന്നും വളരെ മോശം എന്ന വിഭാഗത്തിലേക്ക് മെച്ചപെട്ടതായി അധിക്യതര്‍ വ്യക്തമാക്കി. വായുഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ദില്ലിയിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ദില്ലിയില്‍ സ്റ്റേജ് മൂന്ന് പ്രകാരം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് ദില്ലി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബിഎസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബിഎസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം.

Also Read:കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം; സംഘാടനത്തിലെ പിഴവെന്ന് കണ്ടെത്തൽ

ദില്ലി സര്‍ക്കാരിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നാണ് വിവരം. കെട്ടിട നിര്‍മ്മാണം, പൊളിക്കല്‍, ഖനനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിിരുന്നു. ദില്ലിയിലെ വായു ഗുണനിലവാരം അപകടകരമാം വിധത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മഴയും കാറ്റും മൂലം തലസ്ഥാന മേഖലയില്‍ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here