വിമാനങ്ങള്‍ ഒരുമിച്ച് എത്തി; ദില്ലി വിമാനത്താവളത്തിൽ 350 വിമാന സർവീസുകൾ വൈകി, വൻ ജനത്തിരക്ക്

delhi-airport-chaos

ദില്ലിയില്‍ വിമാനത്താവളത്തിൽ 350 വിമാന സര്‍വീസുകള്‍ വൈകി. വിമാനങ്ങള്‍ ഒരുമിച്ച് എത്തിയതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു.

ഡല്‍ഹിയില്‍ പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി സ്തംഭിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി. ഇരുപത്തഞ്ചോളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ഏഴ് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച രാവിലെ വരെയാണ് ഇത്രയധികം സർവീസുകൾ വൈകിയത്.

Read Also: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടി; 8,913 കോടിയുടെ ‘ലാഭം’ നേടി റെയിൽവേ

എയര്‍ലൈന്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാനത്താവളത്തിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News