ദില്ലി തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; അട്ടിമറി ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും

delhi election

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. ആം ആദ്മി, ബിജെപി, കോൺഗ്രസ് പാർട്ടികൾ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കേന്ദ്ര ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതടക്കം വോട്ടെടുപ്പിൽ അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആണ് ബിജെപി. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം ഭരണപക്ഷത്തുനിന്നുള്ള എംഎൽഎമാർ രാജിവെച്ചത് ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിയിൽ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ നഷ്ടമാകുമോ എന്നാണ് എഎപിയെ ആശങ്കയിലാക്കുന്നത്. കോൺഗ്രസും ശക്തമായി പ്രചാരണ രംഗത്തുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയാണ് കോൺഗ്രസിന്റെ പ്രചരണം നടത്തുന്നത്.

ALSO READ; ‘ഒന്ന് വച്ചാൽ രണ്ട്, രണ്ട് വച്ചാൽ നാല്…’; മിഡിൽ ക്ലാസിനെ കുളിരണിയിപ്പിച്ച നിർമലാജിയുടെ ‘ടാക്സ് മാജിക്’ പൊളിച്ചടുക്കി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഭരണതുടർച്ചക്ക് ആം ആദ്മി പാർട്ടി തീവ്ര പരിശ്രമം നടത്തുമ്പോൾ ഒരു അട്ടിമറിയാണ് കോൺഗ്രസ്സും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

അതേ സമയം രാഷ്ട്രീയ പോരിനേക്കാൾ സൗജന്യ പ്രഖ്യാപനങ്ങളുടെ മത്സരമായി മാറിയിരുന്നു ദില്ലി നിയമസഭ തെ രഞ്ഞെടുപ്പ്. ഖജനാവ് പരിഗണിക്കാതെ സൗജന്യങ്ങൾ നൽകുന്നത് സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് വിദഗ്ധർ പറയുന്നു. കൈ നിറയെ സൗജന്യ വാഗ്ദാനങ്ങളാണ് ഇത്തവണ പാർട്ടികൾ ജനങ്ങൾക്ക് മുന്നിൽ വച്ച് നീട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News