ദില്ലി സർവീസ് ബിൽ പാസാക്കിയതിനു പിന്നാലെ മന്ത്രിസഭയിൽ അഴിച്ചു പണി; സേവന,വിജിലൻസ് വകുപ്പുകൾ ഇനി മന്ത്രി അതിഷിക്ക്

ദില്ലി സർവീസ് ബിൽ പാസാക്കിയതിനു പിന്നാലെ ദില്ലി മന്ത്രിസഭയിൽ വീണ്ടും അഴിച്ചു പണി. മന്ത്രി സഭാ പുനഃക്രമീകരണത്തിനുള്ള നിർദ്ദേശം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയ്ക്ക് കൈമാറി.

also read: പരുമല വധശ്രമ കേസിൽ പ്രതി അനുഷയുടെ ജാമ്യ ഹർജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

കാബിനറ്റ് പുനഃക്രമീകരിക്കാനുള്ള നിർദ്ദേശത്തിന് സക്‌സേന അംഗീകാരം നൽകിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന്റെ സേവന,വിജിലൻസ് വകുപ്പുകൾ ഇനി പൊതുമരാമത്ത് വകുപ്പ് ചുമതലകൾ മന്ത്രി അതിഷി കൈകാര്യം ചെയ്യും. ജൂണിൽ അതിഷിക്ക് റവന്യൂ, ആസൂത്രണം, ധനകാര്യ വകുപ്പുകളുടെ അധിക ചുമതല നൽകിയിരുന്നു. ഈ മൂന്ന് വകുപ്പുകളും നേരത്തെ ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടാണ് കൈകാര്യം ചെയ്തിരുന്നത്.

also read: ഏക സിവില്‍ കോഡ് – മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം

അതേസമയം ദില്ലി സർവീസ് ബില്ലിലൂടെ ഡൽഹിക്കാരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി കെജരിവാൾ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ കെജ്‌രിവാൾ ആരോപണമുന്നയിച്ചു. രാജ്യസഭയിൽ പാസാക്കിയ ബിൽ പിൻവാതിലിലൂടെ അധികാര കവർച്ചയാണെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിൽ രണ്ട് തവണയായി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ ഭരണം പിടിക്കാൻ ബി ജെ പി പിൻവാതിൽ കൊള്ള നടത്തിയതായാണ് കെജ്‍രിവാൾ ആരോപിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News