‘ഹൃദയം തകർന്നിരുക്കുന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല’; ആരാധകരുടെ മരണത്തിൽ വിങ്ങിപ്പൊട്ടി ഡൽഹി ക്യാപ്പിറ്റൽസ്

delhi capitals

തങ്ങളെ ആത്രമേൽ സ്നേഹിക്കുന്ന ആരാധകർ ആകസ്മികമായി ജീവിതത്തോട് വിട പറഞ്ഞ് പോയാൽ എന്തായിരിക്കും അവസ്ഥ. അത് അവരെ നേരിട്ടറിയില്ലെങ്കിൽ പോലും ഒരാൾക്കുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. അത്തരമൊരു അവസ്ഥയിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് കടന്നു പോയത്. ജയ്പൂരിലെ മത്സരത്തിൽ വിജയക്കൊടി പാറിച്ചെങ്കിലും അവരുടെ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു.

അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിലെ മത്സരശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരാധകർ ബൈക്ക് ആക്സിഡ‍ൻ്റിൽ മരിക്കുകയായിരുന്നു. ഇതാണ് ടീമിനെ പിടിച്ചു കുലുക്കിയത്. ഇക്കഴിഞ്ഞ മത്സരത്തിൻ്റെ വിജയ ശേഷം ആ വിജയം മരണപ്പെട്ട തങ്ങളുടെ ആരാധകർക്ക് സമർപ്പിക്കുന്നുവെന്നാണ് അക്സർ പട്ടേൽ പറഞ്ഞത്. ‘ഹൃ​ദയം തകർന്നിരിക്കുന്നു വാക്കുകൾ കിട്ടുന്നില്ല’, ​ഗാലറിയിൽ നിന്നും ഞങ്ങളെ പ്രോത്സാ​ഹിപ്പിച്ചിരുന്ന അഭയുടേയും യജ്ഞയുടേയും മരണത്തിൽ അവരുടെ കുടുംബത്തിനുണ്ടായ വിഷമത്തിനൊപ്പം പങ്കു ചേരുന്നുവെന്നും ആക്സർ പട്ടേൽ ജയ്പൂരിലെ മത്സര വിജയത്തിന് ശേഷം പറഞ്ഞു.

Also read: ഐ.പി.എല്ലില്‍ വീണ്ടും തീപ്പൊരി പോരാട്ടം: ഇന്ന് മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിലെ മത്സരശേഷം വീട്ടിലേക്ക് ബെക്കിൽ മടങ്ങവെ ഡൽഹിയിൽ ഇരുപതുകാരനായ യജ്ഞ ഭാട്ടിയയും പതിനാലുകാരനായ അഭവ് ഭാട്ടിയയും ആക്സിഡൻ്റിൽ മരിക്കുകയായരുന്നു. ട്രക്കാണ് ഇവരെ ഇടിച്ചിട്ടത്. പിന്നീട് ട്രക്ക് നിർത്താതെ പോകുകയായിരുന്നു. ട്രക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഡ്രൈവർ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News