
ഈ വർഷത്തെ ഐപിഎൽ സീസൺ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോടികൾ മുടക്കി വാങ്ങിയ വിദേശ താരങ്ങളുടെ പിന്മാറ്റങ്ങൾ ഫ്രാൻഞ്ചൈസികൾക്ക് തലവേദനയാവുന്നു. രണ്ടു കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങിയ ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റ് ആണ് ഐപിഎല്ലിൽ നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ഐപിഎലിൽ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു. പിന്മാറ്റത്തെ തുടർന്ന് അടുത്ത രണ്ട് ഐപിഎൽ ലേലങ്ങളിലോ അടുത്ത രണ്ട് സീസണുകളിൽ ഐപിഎൽ മത്സരങ്ങളിലോ അദ്ദേഹത്തിന് പങ്കെടുക്കാനും കഴിയില്ല.
Also Read: വോൺ ഭാവി മുൻകൂട്ടി കണ്ടോ! രാജസ്ഥാൻ റോയൽസ് വില്പനയിൽ കുടുംബത്തിന് ലഭിക്കുക 450 കോടി രൂപയോ?
കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനമാണ് താരത്തെ ഐപിഎൽ ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഷസിൽ അമ്പേ പരാജയപ്പെട്ട താരത്തിന്റെ പരമ്പരയിലെ ശരാശരി 20 മാത്രമായിരുന്നു. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ടീമിലെ ഇടം നിലനിർത്തുക എന്നതാണ് താരത്തിന്റെ ലക്‌ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

