തീപ്പൊരി! ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരെ തകർത്ത് ഡൽഹി ക്യാപിറ്റൽസിനു വെടിക്കെട്ട് തുടക്കം

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 194 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹി ക്യാപിറ്റൽസിനു മികച്ച തുടക്കം.രാജസ്‌ഥാൻ റോയൽസിനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന സ്‌കോറിൽ ഒതുക്കിയ ആതിഥേയർ 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസ് എന്ന മികച്ച നിലയിലാണ്. ഇനി ജയിക്കാൻ 84 പന്തിൽ 122 റൺസ് മാത്രം ആണ് ആതിഥേയർക്ക് ആവശ്യമുള്ളത്.

Also Read: വൈഭവ് സൂര്യവംശി കൊളുത്തിയ തീ സ്റ്റാർക്ക് കെടുത്തി! ഐപിഎല്ലിൽ രാജസ്ഥാനെതിരെ ഡൽഹിക്ക് 194 റൺസ് വിജയലക്ഷ്യം

ഓപ്പണർമാരായ അഭിഷേക് പോറലും കെഎൽ രാഹുലും ചേർന്ന് അതിവേഗ തുടക്കമാണ് ഡൽഹിക്ക് നൽകിയത്. പോറൽ 20 പന്തിൽ 38 റൺസും രാഹുൽ 16 പന്തിൽ 26 റൺസും നേടി ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ചവെച്ചത്. പവർപ്ലേയിൽ പന്ത് എറിഞ്ഞ രാജസ്ഥാൻ ബൗളർമാ അയ ജോഫ്ര ആർച്ചർ, ആഡം മിൽൻ, ബ്രിജേഷ് ശർമ എന്നിവർ എല്ലാം ഡൽഹി ഓപ്പണർമാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. നേരത്തെ ആദ്യ ഇന്നിങ്സിൽ വലിയ സ്കോറിലേക്ക് കുതിച്ച രാജസ്ഥാനെ ഒതുക്കിയത് മധ്യ ഓവറുകളിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ മിച്ച സ്റ്റാർക്കിന്റെ നേതൃത്വത്തിൽ ഉള്ള  ഡൽഹി ബൗളർമാരുടെ പന്തടക്കമാണ്. ലുങ്കി എങ്കിടിയും മാധവ് തിവാരിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News