ദില്ലി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. കേന്ദ്ര സർക്കാരിന്റെ മറുപടി പ്രതീക്ഷിച്ച് കഴിഞ്ഞ ദിവസം നിർത്തിവെച്ച കർഷക പ്രക്ഷോഭം ബുധനാഴ്ച പുനരാരംഭിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും തീരുമാനം. രാവിലെ 11 നാണ് ഡൽഹി ചലോ മാർച്ച് ആരംഭിക്കുക.താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കർഷകർ പ്രക്ഷോഭം ശക്തമാക്കുന്നത്.

ALSO READ: വീട്ടില്‍ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കർഷകർ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷാസംവിധാനം പൊലീസ് കൂടുതൽ കർശനമാക്കി.

നാലാംവട്ട ചർച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയർവർഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വർഷത്തേക്ക് താങ്ങുവില നൽകാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കർഷകർ പറഞ്ഞു. കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തെ തള്ളിയ സംയുക്ത കിസാൻമോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർമോർച്ചയുടെയും തീരുമാനം മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് സംയുക്ത കിസാൻമോർച്ച വ്യക്തമാക്കി.

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി; ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News