കെജ്‌രിവാള്‍ ജയില്‍ മോചിതനായി, കാത്തുനിന്ന് ഭാര്യയും മകളും

അമ്പത് ദിവസമായി തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങി. ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളും മകളും ജയിലിനു പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. നാലാം നമ്പര്‍ ഗേറ്റിലൂടെ അദ്ദേഹം
പുറത്തിറങ്ങി. ജാമ്യം ലഭിച്ച് അഞ്ചാം മണിക്കൂറിലാണ് മോചനം.

ALSO READ:  മോദിയുടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്‌ലീങ്ങളുടെ ജനസംഖ്യാ ജിഹാദാണ്: ഡോ. തോമസ് ഐസക്

ദില്ലി മദ്യനയ കേസില്‍ മുഖ്യമന്ത്രിയും എഎപി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് ഇന്നാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നുവരെയാണ് ജാമ്യം. ജാമ്യം നല്‍കിയ കോടതി ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്ന നിര്‍ദേശവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

ALSO READ:  പാലക്കാട് രേഖകളില്ലാത്ത കടത്തിയ പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ കെജ്രിവാളിന് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും വോട്ടെടുപ്പ് വരെ മാത്രം മതിയെന്നാണ് കോടതി നിരീക്ഷിച്ചത്. മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റിന് പിന്നാലെ  കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

ALSO READ: വിവാഹ നിശ്ചയം മുടങ്ങിയതില്‍ പ്രകോപിതനായി; പതിനാറുകാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ജാമ്യ വിവരം പുറത്തുവന്നതിന് പിന്നാല തീഹാര്‍ ജയിലില്‍ മുന്‍പില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത് ആഘോഷമാക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍, മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയാണ്. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എല്ലാവരും തിഹാര്‍ ജയിലിനു മുന്‍പില്‍ കാത്തുനിന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും ജയിലിന് പുറത്തുണ്ട്. അതേസമയം കെജ്രിവാളിന്റെ വീടും ചുറ്റുമതിലും പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു തിരക്കിലാണ് മറ്റ് പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here