‘ബിജെപിക്ക് ബദൽ ആംആദ്മിയാകും എന്ന ഭയം മോദിയെ ബാധിച്ചു തുടങ്ങി, അതുകൊണ്ട് ആപ്പിനെ തകർക്കാനാണ് ലക്ഷ്യം’: അരവിന്ദ് കെജ്‌രിവാൾ

ആംആദ്മിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുവെന്നും, എഎപിക്ക് ഉള്ളിൽ ഒരു ഓപ്പറേഷൻ ചൂൽ ബിജെപി നടത്തുന്നുവെന്നും ബിജെപി ഓഫീസിലേക്കുള്ള മാർച്ചിനിടെ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ALSO READ: ‘അടുത്ത സീസണിൽ ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്’, കാരണം വ്യക്തമാക്കി ഇർഫാൻ പത്താൻ

‘ഒരു നേതാവിനെ അകത്തിട്ടാൽ നൂറ് നേതാവ് വരും. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മം എടുക്കും. തെരഞ്ഞെടുപ്പിന് ശേഷം ആംആദ്മി പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കും. മോദിക്ക് ആംആദ്മി പാർട്ടിയോട് അസൂയയാണ്. ആംആദ്മി പാർട്ടി ജനങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൽ ബിജെപിക്ക് സാധിക്കുന്നില്ല’, കെജ്‌രിവാൾ പറഞ്ഞു.

ALSO READ: പരാജയ ഭീതി കാരണമാണ് മോദി തീവ്ര വര്‍ഗീയ പ്രചാരണം ആരംഭിച്ചത്; ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

‘പാർട്ടിയിലെ നേതാക്കളെ ജയിലിലിടാൻ മോദി പറയുന്നു. കെജ്‌രിവാൾ ഖാലിസ്ഥാൻ ഉണ്ടാക്കി അവിടെ പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്നു എന്ന് മോദി പറയുന്നു. എന്ത് തമാശയാണിത്. പഞ്ചാബിലും ദില്ലിയിലും ആംആദ്മി പാർട്ടിക്ക് വോട്ട് നൽകി മറുപടി കൊടുക്കണം’, ജനങ്ങളൊട് കെജ്‌രിവാൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News