ദില്ലി കലാപക്കേസ്; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിന് വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശനം. തെളിവുകളില്‍ കൃത്രിമം കാണിച്ചതായും കുറ്റപത്രം മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണെന്നും കോടതി. കലാപക്കേസില്‍ പ്രതികളായ മൂന്നു പേരെ കൂടി കോടതി വെറുതെവിട്ടു.

Also Read: സിദ്ദിഖ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും തുടര്‍ന്ന് ദില്ലിയിലുണ്ടായ കലാപങ്ങളിലുമാണ് വിവിധ കേസുകളിലായി ദില്ലി പൊലീസിന്റെ അന്വേഷണം. ഇതില്‍ വടക്ക് കിഴക്കന്‍ ദില്ലിയിലെ വിക്ടോറിയ പബ്ലിക് സ്‌കൂളിന് മുന്നിലുണ്ടായ കലാപത്തില്‍ പ്രതികളായ അഖില്‍ അഹമ്മദ്, റാഹിഷ് ഖാന്‍, ഇര്‍ഷാദ് എന്നിവരെ വെറുതെവിട്ടുകൊണ്ടായിരുന്നു കര്‍ക്കദൂമ കോടതിയുടെ രൂക്ഷ വിമര്‍ശനം. ദില്ലി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പുലസ്ത്യ പ്രമചാല നിരീക്ഷിച്ചു. കേസില്‍ തെളിവുകളില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ പൂര്‍ണ്ണമായും അന്വേഷിക്കപ്പെട്ടില്ലെന്നും പലതും മൂടിവച്ചതായും സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പരാതിക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തി.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടമുണ്ടായിരുന്ന വസ്തുത അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ ശരിയായി അന്വേഷിക്കാനും ഉത്തരവിട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2020ല്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിലും കലാപത്തിലും 48ഓളം എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മുസ്ലിം വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് പ്രതികളാക്കിയ സംഭവത്തില്‍ മുമ്പും ദില്ലി പൊലീസ് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.

Also Read: മാത്യു കുഴൽനാടന്റെ കോതമംഗലത്തെ ഭൂമിയിൽ സർവേ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here