മാനനഷ്‌ടക്കേസിൽ മേധാപക്‌ടറിന്‍റെ അഞ്ചുമാസം തടവുശിക്ഷ മരവിപ്പിച്ച്‌ കോടതി

medha patkar

ദില്ലി ലഫ്‌. ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാപക്‌ടറിന്‌ വിചാരണക്കോടതി വിധിച്ച അഞ്ചുമാസം തടവുശിക്ഷ മരവിപ്പിച്ച്‌ ഡൽഹി സാകേത്‌ കോടതി. പട്‌കർ ജയിലിൽ പോകേണ്ടന്ന്‌ പറഞ്ഞ ജഡ്‌ജി വിശാൽ സിങ്‌ പകരം ഒരു വർഷം നല്ല നടപ്പിന്‌ ഉത്തരവിട്ടു. നിരവധി അവാർഡുകൾ ലഭിച്ച ശ്രദ്ധേയയായ സാമൂഹിക പ്രവർത്തകയാണ് പട്കറെന്നും ചെയ്ത കുറ്റം ജയിൽ ശിക്ഷ അനുഭവിക്കാൻ തക്ക ഗൗരവമുള്ളതല്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കട്ടി.

ALSO READ; പ്രസാദം വാങ്ങാൻ വിസമ്മതിച്ചു; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരെ ബെല്‍റ്റ് കൊണ്ടടിച്ച് കടയുടമകൾ, വീഡിയോ വൈറൽ

കോടതി വിധിച്ച പത്തുലക്ഷം രൂപ പിഴയും കുറയ്‌ക്കും. ശിക്ഷയ്‌ക്ക്‌ എതിരെ പട്‌കർ നേരത്തെ നൽകിയ അപ്പീൽ ജഡ്‌ജി തള്ളിയിരുന്നു. ശിക്ഷനടപ്പാക്കൽ സംബന്ധിച്ചുള്ള നിർദേശത്തിനായി കോടതിയിൽ ഹാജരായപ്പോഴാണ്‌ ജഡ്‌ജി മയപ്പെടുത്തിയത്‌. കഴിഞ്ഞ വർഷം ജനുവരിയിലാണ്‌ സക്‌സേനയുടെ പരാതിയിൽ സാകേത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ ശിക്ഷാവിധി പുറപ്പെടുവിച്ചത്‌.

News summary: Delhi’s Saket court has suspended Medha Patkar’s five-month jail sentence in a defamation case filed by Delhi Lt. Governor VK Saxena.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News