ദില്ലിയിലെ ഡോക്ടറുടെ കൊലപാതകം: ക്വട്ടേഷനെന്ന് പൊലീസ്

NIMA

ദില്ലിയിൽ ഡോക്ടറെ വെടിവെച്ച് കൊന്ന സംഭവം ക്വട്ടേഷനെന്ന് പൊലീസ്. പ്രതികൾ 16 , 17 വയസ്സുള്ളവർ ആണെന്നും പൊലീസ് അറിയിച്ചു.

ALSO READ;  ദില്ലിയിൽ ഡോക്ടറെ വെടിവച്ച്   കൊന്നു

കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
യുനാനി ഡോക്ടറായ ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി  ആശുപത്രിയിൽ  എത്തിയ പ്രതികൾ  ക്യാബിനുള്ളിൽ കയറി ഡോക്ടറെ വെടിവെക്കുകയായിരുന്നു.

ALSO READ; മെസ്സിയുടെ ഇരട്ട ഗോൾ: എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് കിരീടം ഇന്റർ മിയാമിക്ക്

പ്രതികളായി രണ്ടു പേരെ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ദില്ലിയിൽ ക്രമസമാധാനം തകർന്നുവെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here