ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

coccaine

ദില്ലിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രമേശ് നഗറിൽ നിന്നും 200 കിലോ കൊക്കെയിൻ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മിക്സ്ചറിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പോലീസിന്റെ വലയിൽ കുരുക്കിയത്. ദില്ലിയിലേക്ക് മയക്കുമരുന്ന് എത്തിച്ച പ്രതി ലണ്ടനിലേക്ക് കടന്നതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞാഴ്ച ദില്ലിയിൽ നിന്ന് 5600 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News