
ദില്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മത്സരിച്ച് മുന്നണികള്‍. സൗജന്യ വൈദ്യുതിയും ഇന്‍ഷുറന്‍സും സ്ത്രീ സംവരണവും ഉയര്‍ത്തി കോണ്‍ഗ്രസ് രണ്ടാംഘട്ട പ്രകടന പത്രിക പുറത്തിറക്കി. അതേസമയം യമുനാ നദിയിലെ വിഷമാലിന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എഎപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം ചേര്‍ക്കുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താനക്കെതിരെ ആഞ്ഞടിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.
പ്രധാനമന്ത്രി കുടിക്കുന്ന വെളളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം ചേര്‍ക്കുമോയെന്ന് നരേന്ദ്രമോദി ചോദിച്ചു. കോണ്‍ഗ്രസും എഎപി 25 വര്‍ഷമായി ഭരിക്കുന്ന ദില്ലിയില്‍ ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. അതിനിടെ സൗജന്യങ്ങള്‍ വാരിക്കോരി കോണ്‍ഗ്രസ് രണ്ടാംഘട്ട പ്രകടന പത്രിക പുറത്തിറക്കി.
ALSO READ; കൂമ്പാരമായി വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും; നോവുന്ന കാഴ്ചയായി മഹാകുംഭമേളയിലെ ദുരന്തസ്ഥലം
കോണ്‍ഗ്രസ് ജനറന്‍ സെക്രട്ടറി ജയറാം രമേശാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, 100 ഇന്ദിര കാന്റീനുകള്‍, 5 രൂപയ്ക്ക് ഭക്ഷണം, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് 8500 രൂപ തൊഴില്‍രഹിത വേതനം അടക്കം വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക. നേരത്തേ ആം ആദ്മിയും ബിജെപിയും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പ്രകടന പത്രികയിലൂടെ സൗജന്യങ്ങള്‍ വാരിച്ചൊരിയുന്നതില്‍ മത്സരിക്കുകയാണ് മുന്നണികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

