
നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിനൊരുങ്ങി രാജ്യതലസ്ഥാനം. തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതേസമയം യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി പുറത്തിറക്കി. ഗർഭിണികൾക്ക് 21,000 രൂപയും വനിതകൾക്ക് പ്രതിമാസം 2500 രൂപയും ബിജെപി വാഗ്ദാനം ചെയ്തു കൊണ്ടാണ് ബിജെപി കളം പിടിക്കാൻ നോക്കുന്നത്.
അതേസമയം ബിജെപിയുടെ വാഗ്ദാനങ്ങൾ കോപ്പി പേസ്റ്റ് ആണെന്ന് കോൺഗ്രസ് വിമർശിച്ചു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയും കോൺഗ്രസും ബിജെപിയും പ്രചാരണം ശക്തമാക്കുകയാണ്.
പ്രചാരണത്തിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തും. വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദയാത്രകള്‍ക്കും റാലികള്‍ക്കും ഇരുനേതാക്കള്‍ നേതൃത്വം നല്‍കും. അതേ സമയം, അധികാരത്തിൽവന്നാലും ആം ആദ്മി പാർട്ടി സർക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു.പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ നൽകുന്നതിനൊപ്പം ഹോളിക്കും ദീപാവലിക്കും ഓരോ സിലിൻഡർ സൗജന്യമായും നൽകുമെന്നും വാഗ്ദാനമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

