ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് മുന്നണികളുടെ പ്രകടന പത്രിക

delhi election 2025

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗജന്യ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് മുന്നണികളുടെ പ്രകടന പത്രിക. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും ലക്ഷക്കണക്കിന് സ്വയം തൊഴിലവസരങ്ങളും പ്രഖ്യാപിച്ച് ബിജെപി അവസാനവട്ട പ്രകടന പത്രികയും പുറത്തിറക്കി. അതേസമയം എതിരാളികളെ ലക്ഷ്യമിട്ടുളള ആം ആദ്മിയുടെ പോസ്റ്റര്‍ യുദ്ധത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം രാഹുല്‍ഗാന്ധിയും ഇടംപിടിച്ചു. വൈദ്യുതി, വെളളം, വീട്, തൊഴില്‍ എന്നിങ്ങനെ സൗജന്യ മോഹന വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നതില്‍ മത്സരിക്കുകയാണ് മുന്നണികള്‍. ആംആദ്മിക്കും കോണ്‍ഗ്രസിനും പിന്നാലെ ബിജെപിയുടെ മൂന്നാം ഘട്ട പ്രകടന പത്രികയും അമിത് ഷാ പുറത്തിറക്കി.

ALSO READ; ബസ്‌കൂലി ഉയര്‍ത്തിയത് 14.95%, ഓട്ടോ ടാക്‌സി കൂലിയിലും വര്‍ധന്; മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്!

ജനങ്ങള്‍ക്ക് 50,000 തൊഴിലവസരങ്ങള്‍, 20 ലക്ഷം സ്വയം തൊഴിലവസരങ്ങള്‍, 10 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്, യമുനാ നദീശുചീകരണം എന്നിങ്ങനെ പോകുന്നു ബിജെപിയുടെ അവസാനവട്ട പ്രകടന പത്രിക. കെജ്രിവാളിനെ നുണയനാണെന്ന് ആക്ഷേപിച്ച അമിത് ഷാ എഎപിക്കെതിരെ ആഞ്ഞടിച്ചു.

അതേസമയം കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആം ആദ്മി പാര്‍ട്ടി പോസ്റ്റര്‍ യുദ്ധം ശക്തമാക്കി. ഇത്തവണ എഎപി പുറത്തിറക്കിയ പോസ്റ്ററില്‍ മോദി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കൊപ്പം രാഹുല്‍ഗാന്ധിയും ഇടംപിടിച്ചു. കെജ്രിവാളിന്റെ സത്യസന്ധത സത്യസന്ധതയില്ലാത്ത എല്ലാ ആളുകളെയും മറികടക്കും’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍. കെജ്രിവാളിന്റെ ഭരണ മാതൃകയെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പോസ്റ്റര്‍ പ്രതികാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News