
യമുനാ നദിയിലെ വിഷ മാലിന്യവും കുടിവെളള ക്ഷാമവും ദില്ലി തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുന്നു. കുടിവെളളത്തില്‍ ബിജെപി വിഷം കലര്‍ത്തിയെന്ന പ്രസ്താവനയില്‍ അരവിന്ദ് കെജ്രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. യമുനയില്‍ അമോണിയയുടെ അളവ് അനുവദനീയമായ പരിധിയേക്കാള്‍ 700 ശതമാനം കൂടുതലാണെന്ന് മുഖ്യമന്ത്രി അദിഷി ആരോപിച്ചു.
ദില്ലി തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ കുടിവെളളക്ഷാമവും യമുനയിലെ വിഷമാലിന്യവും ചൂടേറിയ ചര്‍ച്ചയാകുന്നു. ആം ആദ്മി സര്‍ക്കാരിനെതിരായ പ്രചരണ ആയുധമാക്കി യമുനാനദീ ശുചീകരണം ബിജെപി മാറ്റിയതോടെ ഹരിയാന സര്‍ക്കാര്‍ ഒഴുക്കി വിടുന്ന വിഷമാണ് മലിനീകരണത്തിന് കാരണമെന്ന് ആം ആദ്മിയും തിരിച്ചടിച്ചു. ദില്ലി ജല ബോര്‍ഡ് നടത്തിയ പരിശോധനയില്‍ അമോണിയയുടെ അളവ് അനുവദനീയമായതിനേക്കാള്‍ 700 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി അദിഷി വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് എഴുതിയ കത്തിലാണ് അദിഷിയുടെ ആരോപണം. ഹരിയാന സര്‍ക്കാരിനെ പ്രതിരോധിക്കുന്നതിലൂടെ ഗവര്‍ണര്‍ ദില്ലിയിലെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും അദിഷി കുറ്റപ്പെടുത്തി.
also read: ശ്രീഹരിക്കോട്ടയില്‍ സെഞ്ച്വറി അടിച്ച് ഐഎസ്ആര്‍ഒ; ജിഎസ്എല്‍വി എഫ് 15 വിക്ഷേപണം വിജയം
അതേസമയം കുടിവെളളത്തില്‍ ബിജെപി വിഷം കലര്‍ത്തിയെന്ന പ്രസ്താവനയില്‍ അരവിന്ദ് കെജ്രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. വൈകിട്ട് എട്ട് മണിക്ക് മുമ്പായി മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ഭൂപേന്ദര്‍ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. അതിനിടെ കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. മലിനീകരണം, വിലക്കയറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

