‘ദില്ലിയിൽ ബിജെപിയെ ഭരണത്തിൽ എത്തിച്ചത് കോണ്‍ഗ്രസ്’; ഒന്നിച്ചെങ്കിൽ 50% വോട്ട് നേടാമായിരുന്നെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

MV Govindan Slams UDF Government

ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് വട്ടപ്പൂജ്യം ആയെന്നും ബിജെപിയെ ഭരണത്തിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് ആറ് ശതമാനം വോട്ടാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന കോണ്‍ഗ്രസിന്റെ നിലപാട് ഒരു ഭാഗത്തും എഎപിയെ തോല്‍പ്പിക്കുക എന്ന കോണ്‍ഗ്രസിന്റെ നിലപാട് മറുഭാഗത്തുമായതാണ് ബിജെപിയെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എഎപിയുമായി ചേര്‍ന്ന് മത്സരിച്ചിരുന്നെങ്കില്‍ 50 ശതമാനം വോട്ട് നേടാന്‍ സാധിക്കുമായിരുന്നു. ബിജെപി വിരുദ്ധ വിശാല മുന്നണിക്ക് രൂപം നല്‍കാത്തതാണ് ബിജെപിക്ക് നേട്ടമായത്. കോണ്‍ഗ്രസിന്റെ ചെലവിലാണ് ബിജെപിക്ക് ഇപ്പോള്‍ രാജ്യതലസ്ഥാനം ഭരിക്കാന്‍ അവസരം ഒരുങ്ങിയത്.

Read Also: പകുതിവില ടൂവീലര്‍ തട്ടിപ്പില്‍ വന്‍ വഴിത്തിരിവ്; നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി

കേരളത്തിലെ കോണ്‍ഗ്രസിൻ്റെ മുഖ്യമന്ത്രി പദവിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് ഒരു വശത്തും മുന്‍പ്രതിപക്ഷ നേതാവ് വേറൊരു വശത്തുമാണ്. എകെ ആന്റണി വന്നപോലെ ഡല്‍ഹിയില്‍ നിന്ന് വരാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഒരാളുമുണ്ട്. മറ്റൊരു ഭാഗത്ത് വേണ്ടിവന്നാല്‍ തയ്യാറെന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റും ശശി തരൂർ ഒരു വശത്തും തയ്യാറാണ്. ഭൂരിപക്ഷം കിട്ടിയാലല്ലേ മുഖ്യമന്ത്രിയാകാന്‍ കഴിയൂവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News