ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; കേവല ഭൂരിപക്ഷത്തോടെ ബിജെപിക്ക് അധികാരം

Delhi election

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. 27 വര്‍ഷത്തിന് ശേഷം കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണസിരാ കേന്ദ്രത്തിന്റെ അധികാരം പിടിച്ചെടുത്തു. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എഎപിയുടെ പ്രമുഖ നേതാക്കള്‍ തോല്‍വി ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ഇത്തവണയും പൂജ്യത്തില്‍ ഒതുങ്ങി.

രാജ്യതലസ്ഥാനം മാറിച്ചിന്തിച്ചു. ആം ആദ്മിയുടെ ഹാട്രിക് ഭരണം അവസാനിച്ചു. ഇന്ദ്രപ്രസ്ഥം ഇനി ബിജെപിയുടെ കൈകളില്‍. 27 വര്‍ഷത്തിന് ശേഷമാണ് ദില്ലി ഭരണത്തിലേക്ക് ബിജെപിയുടെ തിരിച്ചുവരവ്. 70 സീറ്റുകളില്‍ 48 സീറ്റുകളിലും ജയം. ആം ആദ്മിയുടെ തേരോട്ടം 22 സീറ്റില്‍ ഒതുങ്ങി. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, തുടങ്ങീ എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോറ്റു.

Also read: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും കാലുവാരി കോണ്‍ഗ്രസ്; ഇന്ത്യാ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെടുത്തി

മുഖ്യമന്ത്രിയായിരുന്ന അതിഷി കഷ്ടിച്ചാണ് കടന്നുകയറിയത്. ബിജെപിയുടെ പര്‍വ്വേസ് സാഹിബ് സിംഗ് ആണ് ന്യൂദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. മാളവിയ നഗറില്‍ ബിജെപിയുടെ സതീഷ് ഉപാധ്യായ എഎപി നേതാവ് സോമനാഥ് ഭാരതിയെ തോല്‍പ്പിച്ചു. ഗ്രേറ്റര്‍ കൈലാഷില്‍ ബിജെപിയുടെ ശിഖ റോയി, സൗരഭ് ഭരദ്വാജിനെയും ജങ്പുര മണ്ഡലത്തില്‍ ബിജെപിയുടെ തര്‍വിന്ദര്‍ സിംഗ് മര്‍വ മനീഷ് സിസോദിയെയും പരാജയപ്പെടുത്തി.

കോണ്‍ഗ്രസാകട്ടെ ഇത്തവണയും പൂജ്യത്തില്‍ ഒതുങ്ങി. കഴിഞ്ഞ 10 വര്‍ഷമായി ഒരു സീറ്റും നേടാനാകാത്ത കോണ്‍ഗ്രസ് വോട്ടിംഗ് ശതമാനം നാലില്‍ നിന്നും 6.37 ആക്കി ഉയര്‍ത്തി. 2020ല്‍ 53.57 ശതമാനം വോട്ടുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി ഇത്തവണ നേടിയത് 43.56 ശതമാനം വോട്ട്. ബിജെപി 38.51 ശതമാനത്തില്‍ നിന്നും 45.91 ശതമാനമാക്കി ഉയര്‍ത്തി. തോല്‍വി അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ആം ആ്ദമി ക്യാമ്പ്.

Also Read: ‘ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’: അരവിന്ദ് കെജ്‌രിവാള്‍

ജനവിധി ഞങ്ങള്‍ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. വിജയത്തില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങളോട് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News