ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ആപ്പിലായി ആം ആദ്മി പാർട്ടി

AAP

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ ഭാവിയെ ആശങ്കയിലാഴ്ത്തുന്നു. ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ അടക്കമുള്ള നേതാക്കളുടെ തോൽവിയും പാർട്ടിക്ക് വെല്ലുവിളിയാണ്. ദില്ലിയിലെ ഭരണം കൂടി കൈവിട്ടു പോയതോടെ ആം ആദ്മി പാർട്ടി പഞ്ചാബിൽ മാത്രമായി ഒതുങ്ങി.

2013ൽ അഴിമതിക്കെതിരെ ചൂലെടുത്ത് ദില്ലി പിടിച്ചെടുത്ത അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്മിയെയും ദില്ലി ഇത്തവണ കൈവിട്ടു. പാർടി കൺവീനറായ അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ വൻ മരങ്ങളെ വീഴ്ത്തിയാണ് ബിജെപി 27 വർഷത്തിന് ശേഷം അധികാരം പിടിച്ചെടുത്തത്.

Also Read: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; കേവല ഭൂരിപക്ഷത്തോടെ ബിജെപിക്ക് അധികാരം

അഴിമതിക്കെതിരെ നിലകൊണ്ട ആം ആദ്മിയുടെ മുകളിൽ അഴിമതിക്കറ പുരണ്ടതായിരുന്നു പാർട്ടിയുടെ പതനത്തിൻറെ പ്രധാന കാരണം.
മദ്യനയ അഴിമതി കേസ്, യമുന നദിയിലെ മലിനീകരണം തുടങ്ങിയവയും ഇത്തവണ എഎപിയുടെ തോൽവിക്ക് കാരണങ്ങളായി. ഔദ്യോഗിക വസതി മോടി പിടിപ്പിക്കലും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിഷയമായിരുന്നു.

തോൽവിക്ക് പിന്നാലെ വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് ആം ആദ്മി. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം എന്ന് താൻ പറഞ്ഞിരുന്നു എന്ന് അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ ആഭ്യന്തര പ്രശ്നങ്ങൾ ആയിരുന്നു ആം ആദ്മി നേരിട്ടിരുന്നത്. യോഗേന്ദ്ര യാദവിൻറെ പാർടി വിടലും മന്ത്രി കൈലാഷ് ഗഹ്ലോട്ടിൻ്റെ ബിജെപി പ്രവേശനവും എഎപിയെ ഉലച്ചു.

Also Read: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും കാലുവാരി കോണ്‍ഗ്രസ്; ഇന്ത്യാ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെടുത്തി

പാർടിയുമായി സ്വരച്ചേർച്ചയുണ്ടായിരുന്ന നേതാക്കന്മാരെ ബിജെപി അടർത്തിയെടുത്തതും എഎപിക്ക് തലവേദനയായിരുന്നു. അഴിമതി കേസിൽ നിന്നും അഗ്നിശുദ്ധി നടത്തി തിരിച്ചുവരും എന്ന് പ്രഖ്യാപിച്ച എഎപിക്ക് തിരിച്ചു വരാൻ കഴിയാത്തത് നിർഭാഗ്യകരമായി മാറി. ദില്ലിയിലെ തോൽവിക്ക് പിന്നാലെ 2027ൽ നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ ആകുമോ എന്ന് ആശങ്കയിലാണ് പാർടി. തോൽവിക്കു ശേഷം കെട്ടഴിഞ്ഞ ചൂലായി ആം ആദ്മി പാർടി മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News