ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്, കാലുതെറ്റി ആപ്പ്

Delhi Eletion

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രത്തിലെങ്ങുമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി മാറി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പലപ്പോഴും ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ മുന്നില്‍ കാലുതെറ്റി വീണു. മദ്യനയവുമായി ബന്ധപ്പെട്ട കേസാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് ഏറ്റവും വലിയ തലവേദനയാകുന്നത്.

കേസില്‍ അരവിന്ദ് കെജരിവാളിന് മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി വരികയും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജയിലില്‍പേകേണ്ടിവരികയും ചെയ്തു.നിലവില്‍ വോട്ടെണ്ണിയപ്പോള്‍ ഗ്രേറ്റര്‍ കൈലാഷില്‍ മത്സരിക്കുന്ന മനീഷ് സിസോദിയ പിന്നിലാണ്. നിലവില്‍ ബിജെപി 42 സീറ്റുകളിലും എഎപി 22ലും കോണ്‍ഗ്രസ് രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ALSO READ: മുണ്ടക്കൈ-ചൂരൽ മല ദുരന്ത ബാധിതരുടെ പുനരധിവാസം; ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടികയായി

എഴുപത് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷയില്‍ ദേശീയ തലസ്ഥാനത്തെ 19 ഇടങ്ങളിലാണ് ശനിയാഴ്ച വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം ബാലറ്റ് വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങി. 70 സ്‌ട്രോംഗ് റൂമുകളിലായാണ് ഇവിഎമ്മുകളും വിവിപാറ്റുകളും ത്രീ ടയര്‍ കോര്‍ഡനിലാണ് സൂക്ഷിച്ചിരുന്നത്.

ALSO READ: കോൺ​ഗ്രസ് നേതാക്കളെ നിങ്ങൾ തല പുകച്ച് ടൂൾ കിറ്റ് ഉപയോ​ഗിക്കേണ്ടത് എനിക്കെതിരേയല്ല, ഈ രാജ്യത്ത് നിങ്ങൾ സംസാരിക്കേണ്ട നിരവധി വിഷങ്ങളുണ്ട്; കെ ആർ മീര

ഫെബ്രുവരി അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 60.39 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. മുസ്തഫാബാദിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 69 ശതമാനം. കരോള്‍ ബാഗില്‍ രേഖപ്പെടുത്തിയ 47.40% വോട്ടാണ് ഏറ്റവും കുറഞ്ഞത്. ബുധനാഴ്ച പുറത്ത് വന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപി തിരിച്ചുവരുമെന്നാണ് പ്രവചിച്ചത്. അതേസമയം കോണ്‍ഗ്രസ് ചിത്രത്തിലുണ്ടാവില്ലെന്നും പ്രവചിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News