രാജ്യതലസ്ഥാനം ആര് ഭരിക്കും ? ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം

രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകും. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം, എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എക്സിറ്റ്പോൾ പ്രവചനങ്ങൾ തള്ളി അധികാരത്തിൽ തിരിച്ചെത്താമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ അയ്യായിരം ഉദ്യോഗസ്ഥരെയും സജ്ജരാക്കിയിട്ടുണ്ട്. 60. 54 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.

also read: എഎപി എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തു എന്ന ആരോപണം; അരവിന്ദ് കേജ്രിവാളിന് നോട്ടീസ്

അതേസമയം എഎപി എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ അരവിന്ദ് കേജ്രിവാളിന് നോട്ടീസ് നൽകി. ആംആദ്മി പാർട്ടി എംഎൽഎമാർക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിലാണ് ആൻറി കറപ്ഷൻ ബ്യൂറോ അരവിന്ദ് കെജരിവാളിന് നോട്ടീസ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News