കോവിഡ് വന്ന് മരിച്ച ആരോഗ്യ പ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി ധനസഹായവുമായി ദില്ലി ഗവണ്മെന്റ്

കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവൻ നഷ്ടമായ ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ദില്ലി ഗവണ്മെന്റ്. ആരോഗ്യ പ്രവർത്തകയായിരുന്ന റേച്ചല്‍ ജോസഫ് വര്‍ഗീസിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ദില്ലി ഹൈക്കോടതിയെയാണ് സർക്കാർ അറിയിച്ചത്.

Also Read; കോട്ടയം തീക്കോയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍;ഗതാഗതം തടസപ്പെട്ടു

ഡല്‍ഹിയിലെ റോക്‌ലാന്‍ഡ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജരായി ജോലിചെയ്തുവരുന്നതിനിടെയാണ് റേച്ചല്‍ ജോസഫ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ സഹായത്തിന് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ക്ക് അര്‍ഹത ഇല്ലെന്നായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ നിലപാട്. ഇതിനെ ചോദ്യം ചെയ്ത് റേച്ചൽ ജോസഫിന്റെ ഭർത്താവ് ജോസഫ് വർഗീസിന്റെ ഹർജിയിൽ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

Also Read; സാഹസികർക്ക് പ്രിയപ്പെട്ട ‘സ്വർഗത്തിലേക്കുള്ള ഗോവണി’യിൽ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഈ വിഷയത്തെക്കുറിച്ച് മന്ത്രിസഭ ഉപസമിതി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാനും ഹൈക്കോടതി ദില്ലി സർക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തി ജസ്റ്റിസ് പ്രതിഭ സിങ് ഹര്‍ജി തീര്‍പ്പാക്കി. ജോസഫ് വര്‍ഗീസിന് വേണ്ടി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജ് ആണ് ഹൈക്കോടതിയില്‍ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News