കര്‍ഷകര്‍ അന്നദാതാക്കള്‍, അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; കേന്ദ്രത്തോട് ദില്ലി സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യക്തമാക്കി. നഗരത്തിലെ ബവാനാ സ്റ്റേഡിയം താല്കാലികമായി ജയിലാക്കി മാറ്റണമെന്ന കേന്ദ്ര നിര്‍ദേശം നിഷേധിച്ചുകൊണ്ടാണ് ദില്ലി സര്‍ക്കാര്‍ ഇത്തരമൊരു മറുപടി നല്‍കിയത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി നഗരം വളഞ്ഞിരിക്കുകയാണ് ഹരിയാന പൊലീസ്.

ALSO READ: ‘പൊതുവിദ്യാഭ്യാസത്തെ നിലനിർത്തിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നത്’: ഗോവിന്ദൻ മാസ്റ്റർ

സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അധികാരമുണ്ട്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. കേന്ദ്രം കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിനുള്ള കത്തില്‍ വ്യക്തമാക്കി. കൂടാതെ കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരെ അറസ്റ്റുചെയ്യുന്നത് മുറിവില്‍ ഉപ്പുകൊണ്ട് ഉരസുന്നത് പോലെയാകുമെന്നും കത്തില്‍ ദില്ലി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനാല്‍ സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News