
1991ൽ കോണ്‍ട്രാക്ടർ തൊഴിലാളിയിൽ നിന്ന് 1800 രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയർമാരെ 23 വർഷങ്ങള്‍ക്കിപ്പുറം കുറ്റവിമുക്തമാക്കി ദില്ലി ഹൈക്കോടതി. ഇരുവരെയും തെളിവിൻ്റെ അഭാവം മൂലമാണ് വെറുതെ വിട്ടത്. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം കുറ്റക്കാരെന്ന് മുദ്രകുത്താനാകില്ലെന്ന് 48 പേജുള്ള വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ പറഞ്ഞു.
“സംശയത്തെ ഒരിക്കലും തെളിവായി പരിഗണിക്കാനാകില്ല. അതിനാൽ അസിസ്റ്റൻ്റ് എഞ്ചിനീയർ വി കെ ദത്ത, ജൂനിയർ എഞ്ചിനീയർ ദിനേശ് ഗാർഗ് എന്നിവർക്ക് സംശയത്തിൻ്റെ ആനുകൂല്യം ലഭിക്കുന്നതാണ്. ” അദ്ദേഹം പറഞ്ഞു.
കോണ്‍ട്രാക്ടറിൻ്റെ തൊഴിലാളിയെ വിചാരണ കോടതി ചോദ്യം ചെയ്തിട്ടില്ലെന്ന് ദില്ലി കോടതി കണ്ടെത്തി. ബാക്കി കുടിശ്ശിക തീർപ്പാക്കാൻ എഞ്ചിനീയർമാർ കൈക്കൂലി വാങ്ങിയെന്ന് സാക്ഷികള്‍ പറഞ്ഞെങ്കിലും ആ സമയത്ത് കോണ്‍ട്രാക്ടർക്ക് അടയ്ക്കാനുള്ള യാതൊരു കുടിശ്ശികയോ ബാധ്യതയോ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഇരുവരെയും കോടതി കുറ്റവിമുക്തരാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




