രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് വിലക്ക്: നടപടി ഡാബര്‍ കമ്പനി നല്‍കിയ പരാതിയില്‍

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ റിപ്പോർട്ട് നൽകി. പരസ്യത്തിൽ ഡാബര്‍ ച്യവനപ്രാശത്തെഅപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു കമ്പനിയുടെ പരാതി. കേസ് ജൂലൈ 14 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് മിനി പുഷ്കർണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് നൽകിയത്.

പതഞ്ജലിയുടെ പരസ്യങ്ങളിൽ 51-ലധികം ഔഷധസസ്യങ്ങൾ ചേർത്താണ് ച്യവനപ്രാശം നിർമ്മിച്ചതെന്ന വാദം കള്ളമാണെന്ന് അഡ്വക്കേറ്റ് സന്ദീപ് സേത്തി വാദിച്ചു. വാസ്തവത്തിൽ 47 ഔഷധസസ്യങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പതഞ്ജലിയുടെ ഉൽപ്പന്നത്തിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം വാദിച്ചു.

Also read – ഹിമാചൽ പ്രദേശിൽ ജീവനെടുത്ത് മ‍ഴ: വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി; റെഡ് അലർട്ട് തുടരുന്നു

പതഞ്‌ജലി കമ്പനി മാത്രമല്ല ഡാബറും ആയ്യുർവ്വേദ ച്യവനപ്രാശമാണ് ഉത്‌പാദിപ്പിക്കുന്നതെന്നും ഇതിലൂടെ പതഞ്‌ജലി ഡാബറിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നും സന്ദീപ് സേത്തി വാദിച്ചു. ഇത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

English summary – Delhi High Court bans advertisement of Ramdev’s Patanjali Chyawanprash. PTI reports that the High Court’s ban was based on a complaint filed by Dabur Company.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News