
സമൂഹ മാധ്യമങ്ങളിൽ തരംഗമായ രാഷ്ട്രീയ ആക്ഷേപ ഹാസ്യ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്കിയതിന് എതിരെ സ്ഥാപകൻ അഭിജിത് ദിപ്കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.ദേശീയ സുരക്ഷക്ക് ഭീഷണിയാണ് എന്ന് പറഞ്ഞായിരുന്നു കേന്ദ്രം അക്കൗണ്ട് മരവിപ്പിച്ചത്. സുപ്രീം കോടതി ഈ ആഴ്ച തന്നെ ഹർജി പരിഗണിച്ചേക്കും. നേരത്തെ, സിജെപിക്കെതിരെ സുപ്രീം കോടതിയിൽ ചില അഭിഭാഷകർ ഹർജി നൽകിയിരുന്നു. കോടതി നടപടികളുടെ തെറ്റായ പ്രചാരണവും വാണിജ്യവൽക്കരണവും തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ വിഷയം വികാരപരമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞ് കോടതി ഹർജി തള്ളിയിരുന്നു.
ALSO READ: അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം: സഞ്ജീവ് പി എസ്
അതേസമയം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം മെയ് 21നാണ് ഈ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞത്. ഐടി ആക്ട് 2000ലെ സെക്ഷൻ 69(A) പ്രകാരമാണ് അക്കൗണ്ട് തടയാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിനോട് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളിലോ അല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് തടയുന്നതിനോ പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നത് നിയന്ത്രിക്കാൻ ഈ വകുപ്പ് കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

