കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി

ഇ ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ആവശ്യം നിരാകരിച്ചു. ഹൈക്കോടതി ബുധനാഴ്ച മാത്രമേ ഹർജി പരിഗണിക്കൂ. ഇ ഡി അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്താണ് കേജ്‌രിവാൾ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. മദ്യനയ അഴിമതി കേസിലെ അറസ്റ്റിനെയും ഇഡി കസ്റ്റഡിയില്‍ വിട്ടതിനെയും ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

Also Read: അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്തിടാം..! 8:30 മുതൽ 9:30 വരെ ഇന്ന് ഭൗമ മണിക്കൂർ

അതേസമയം, രാജ്യത്തെ ദുര്‍ബലപെടുത്തുന്ന ശക്തികള്‍ രാജ്യത്തിനു അകത്തും പുറത്തുമുണ്ട്. ഇവരെ മനസിലാക്കണമെന്നും, ജാഗ്രത പാലിക്കണമെന്നുംം തോല്‍പ്പിക്കണമെന്നും കസ്റ്റഡിയിൽ നിന്ന് കെജ്‌രിവാൾ പറഞ്ഞു. അറസ്റ്റില്‍ അത്ഭുതമില്ല. ദില്ലിയിലെ വനിതകള്‍ കെജ്രിവാള്‍ അഴിക്കുള്ളില്‍ ആണെന്നത് ഓര്‍ത്തു വെക്കണം. ജനങ്ങളുടെ അനുഗ്രഹം തനിക്ക് ഒപ്പമുണ്ട്. കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. ഒരുപാട് നാള്‍ ജയിലില്‍ അടക്കാന്‍ കഴിയില്ല. വേഗം പുറത്തു വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Also Read: ‘കിഫ്‌ബി പദ്ധതികളെയും കേരളത്തിലെ ഇ ഡി നടപതികളെയും കുറിച്ച് പറയാമോ..?’; ഡോ. ടി എം തോമസ് ഐസക്കിന് മുന്നിൽ അടിപതറി ആൻ്റോ ആൻ്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News