‘അപമാനിക്കാനും ദുർബലനാക്കാനും ശ്രമം’, ഇഡി അറസ്റ്റിനെ ചോദ്യം ചെയ്‌ത അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഇന്ന് വിധി

എൻഫോഴ്‌സ്മെന്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. തന്നെ അപമാനിക്കാനും ദുർബലനാക്കാനുമാണ് ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് കെജ്‌രിവാൾ വാദിച്ചിരുന്നു. കെജ്‌രിവാളിനെതിരെ നിരവധി തവണ ഇ.ഡി സമൻസയച്ചതിനെയും മനു അഭിഷേക് സിങ്‍വി ചോദ്യം ചെയ്തിരുന്നു.

ALSO READ: 21 ദിവസങ്ങളിലായി 1035 യൂണിറ്റ് രക്തം; ഡി വൈ എഫ് ഐയുടെ മെഗാ രക്ത ദാന ക്യാമ്പിന് സമാപനമായി

ഒൻപത് തവണ സമൻസ് നൽകി ഒരിക്കൽ പോലും അറസ്റ്റ് ഉണ്ടായിട്ടില്ല. തെളിവുകളോ സാക്ഷി മൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടന്നപ്പോൾ വീട്ടിൽ വെച്ചും ഉദ്യോഗസ്ഥർ മൊഴിയെടുത്തിട്ടില്ലെന്നും കെജ്‌രിവാൾ ഹർജിയിൽ പറഞ്ഞു. അതേസമയം, കെജ്‌രിവാളിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി വാദം.. ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന ധാരണയിലാണ് റിമാൻഡ് റിപ്പോർട്ട് എന്നും ലൈസൻസ് നൽകിയതിന് കമ്പനികളിൽ നിന്നും കോഴ വാങ്ങിയെന്നുമാണ് ഇ ഡി യുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News