ആമസോണിന് 340 കോടി പിഴയിട്ട് ദില്ലി ഹൈക്കോടതി: പണി കിട്ടിയത് ട്രേഡ്മാർക്ക് ലംഘന കേസിൽ

AMAZON-layoff-corporate-jobs

ഇ മൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് 340 കോടി രൂപ പിഴ ശിക്ഷ വിധിച്ച് ദില്ലി ഹൈക്കോടതി. ബെവർലി ഹിൽസ് പോളോ ക്ലബിൻ്റെ ട്രേഡ്മാർക്ക് ലംഘിച്ചുവെന്ന കേസിലാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.

ലൈഫ്സ്റ്റൈൽ ഇക്വിറ്റസ് നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് ആമസോണിന് കോടതി പിഴ ശിക്ഷ വിധിച്ചത്. സമാനമായ ട്രേഡ്മാർക്ക് ഉപയോഗിച്ച് ആമസോൺ ഉത്പ്പന്നങ്ങൾ വിൽക്കുന്നുവെന്നാണ് പരാതി ഉയർന്നത്.

ALSO READ; ‘എൻ്റെ കൊച്ചിൻ്റെ കാഴ്ച്ച ഇല്ലാതാക്കിയത് പ്രിൻസിപ്പാളാ’: യുപിയിൽ മൂന്നാം ക്ലാസ്സുകാരിയുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പരാതി, സ്കൂളിനെതിരെ പരാതിയുമായി കുടുംബം

ലൈഫ്‌സ്റ്റൈൽസിന്റെ വ്യാപാരമുദ്രയ്ക്ക് സമാനമായ ലോഗോ അടയാളം ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കരുതെന്ന് കോടതി ആമസോണിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ആമസോൺ ഗ്രൂപ്പ് ഓഫ് കമ്പനീസിൽപ്പെട്ട ആമസോൺ ടെക്‌നോളജീസ്, ക്ലൗഡ്‌ടെയിൽ ഇന്ത്യ, ആമസോൺ സെല്ലർ സർവീസ് എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇവ ഒരു ഏകീകൃത വാണിജ്യ സ്ഥാപനമായി പ്രവർത്തിക്കുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു യാഥാർത്ഥ്യമാണെന്നും കോടതി പറഞ്ഞു.

അതേസമയം തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ആമസോൺ ഇന്ത്യ പ്രതികരിച്ചതായി ചില റിപ്പോർട്ടുകൾ ഉണ്ട്. കോടതി ഉത്തരവിനെക്കുറിച്ച് റോയിട്ടേഴ്സ് അഭിപ്രായം തേടിയപ്പോൾ യുഎസിലെയും ഇന്ത്യയിലെയും കമ്പനി വക്താക്കൾ മറുപടി നൽകിയില്ല എന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News