നാല് വർഷത്തെ ഇടവേളക്ക് ശേഷം ജെഎൻയുവിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും

നാല് വർഷത്തെ ഇടവേളക്ക് ശേഷം ദില്ലി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇടത് വിദ്യാർത്ഥി സഖ്യവും, എബിവിപിയും എൻ എസ് യു ഐയുമാണ് മത്സര രംഗത്തുള്ള പ്രധാന വിദ്യാർത്ഥിസംഘടനകൾ. എസ്എഫ്ഐയുടെ പാനലിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് മലയാളിയായ ഗോപിക ബാബുവാണ്.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് പരിഗണിക്കും

നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ജെഎൻയുവിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം അക്ഷരാർത്ഥത്തിൽ ആവേശഭരിതമാണ്. നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെയാണ് വോട്ടെടുപ്പ് നടക്കുക. പ്രസിഡന്റ് വൈസ് പ്രസിഡന്റ് ജനറൽ സെക്രട്ടറി ജോയിൻ സെക്രട്ടറി എന്നീ സീറ്റുകൾക്ക് പുറമേ 42 കൗൺസിലർമാരെയും തിരഞ്ഞെടുക്കും. ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡി എസ് എഫ്, എന്നിവ ഒരുമിച്ചുള്ള ഇടത് വിദ്യാർത്ഥി സഖ്യവും എബിവിപി,എൻഎസ്യുഐ, ഛത്ര രാഷ്ട്രീയ ജനതാദൾ, എന്നീ വിദ്യാർത്ഥി സംഘടനകളും മത്സര രംഗത്തുണ്ട്.

ഇക്കുറി മലയാളി വിദ്യാർത്ഥിനിയും മത്സര രംഗത്തുണ്ട്. എം എ സോഷ്യോളജി രണ്ടാംവർഷ വിദ്യാർഥിനിയായ ഗോപിക ബാബു എസ്എഫ്ഐയുടെ പാനലിൽ കൗൺസിലർ സ്ഥാനത്തേയ്ക്ക് മത്സരിക്കും. വിദ്യാർത്ഥികൾ ഇടതുപക്ഷത്തിനൊപ്പം ആണ് നിൽക്കുന്നത് ഗോപികാ ബാബു പ്രതികരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്. ഇടതു വിദ്യാർഥി സഖ്യം ക്യാമ്പസിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് എബിവിപി ഉയർത്തുന്ന പ്രചാരണം. ഇടത് സഖ്യത്തിൽ നിന്ന് ധനഞ്ജയും എബിവിപിയിൽ നിന്ന് ഉമേഷ് ചന്ദ്ര അജ്മീരയും എൻ എസ് യു ഐ യിൽ നിന്ന് ജുനൈദ് റാസയും ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വോട്ടെടുപ്പ് വോട്ടെണ്ണൽ ദിവസങ്ങളിൽ സർവകലാശാലയിലും പരിസരത്തും കനത്ത സുരക്ഷയും ഒരുക്കും.

ALSO READ: മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച സ്ഥാനാർത്ഥിയെ ജയിച്ച ശേഷം മണ്ഡലത്തിൽ കാണാനില്ല; അടൂർ പ്രകാശ് എംപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News