ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ മൂന്ന് സമൻസിലും കെജ്രിവാൾ ഹാജരായില്ല. അത് ബോധപൂർവ്വമാണ്. ഇത് പ്രഥമദൃഷ്ട്യാ തന്നെ കുറ്റകരമായ നടപടിയാണെന്നും ഇത് നിയമവിരുദ്ധ നടപടിയെന്നും ഇഡി കോടതിയിൽ അറിയിച്ചു. ദില്ലി റോസ് അവന്യൂ കോടതിയെയാണ് ഇഡി സമീപിച്ചത്.

ALSO READ: വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ വന്‍കുറവ് !

അതേസമയം ഇഡിക്കെതിരെ അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. നിയമപ്രകാരമാണ് ഇഡി ക്ക് മറുപടി നൽകുന്നത്. ഇപ്പോൾ ഇ ഡി കേസ് ഫയൽ ചെയ്തിട്ടുണ്ട്. പുതിയ സമൻസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇഡി കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറയുന്നു.

ALSO READ: പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമർശം: ന്യൂനപക്ഷങ്ങളുടെ വികാരമല്ല ലീഗ് പ്രസിഡന്റ് പറയുന്നതെന്ന് അഹമ്മദ് ദേവർകോവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News