ദില്ലി മദ്യനയ കേസ്; ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ARAVIND KEJRIWAL

ദില്ലി മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം മെയ് 17 നാണ് വിധി പറയാന്‍ മാറ്റിയത്. അതേസമയം കെജ്രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജി ജൂലൈ 15ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കേസില്‍ കെജ്രിവാള്‍ മറുപടി സത്യവാങ് മൂലം നല്‍കിയിരുന്നു. ഇതില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചാണ് 15ലേക്ക് മാറ്റിയത്.

Also Read; ‘വൃക്ക മാറ്റി വെയ്ക്കാൻ സമാഹരിച്ച പതിനഞ്ച് ലക്ഷം തിരികെ നല്കാതെ മഞ്ഞള്ളൂർ ബാങ്ക്’, വാർത്ത നൽകിയ മനോരമ പക്ഷേ ബാങ്കിന്റെ ഭരണ സമിതി തലവനെ മറന്നു; ക്ലൂ നൽകി വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News