മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്‍റെ ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി

കെജ്‌രിവാളിന്‍റെ ഹര്‍ജി ജാമ്യത്തിന് വേണ്ടിയുളളതല്ലെന്ന് കോടതി. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് തീരുമാനിക്കാനാണ് ഹര്‍ജിയെന്ന് കോടതി പറഞ്ഞു. ഇഡി നല്‍കിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നാണ്. മദ്യനയം രൂപീകരിക്കുന്നതില്‍ പങ്കാളിയാണെന്നും ഇഡി വെളിപ്പെടുത്തുന്നുവെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു.

ALSO READ: ‘കേരള സ്‌റ്റോറി’ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടി അപലപനീയം: ഐ.എന്‍.എല്‍

മാപ്പുസാക്ഷികളെ അവഗണിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടുപോകില്ലെന്നും  ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികള്‍ ബോണ്ടുകള്‍ വാങ്ങുന്നതും മത്സരിക്കുന്നതും കോടതി വിഷയങ്ങളല്ല
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക
പരിഗണനയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ALSO READ: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍; രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡി.എന്‍.ബി. ബിരുദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News