
ആശുപത്രിയിലെ ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു. നോർത്ത് ദില്ലിയിലെ ആദർശ് നഗറിലെ ഹോട്ടലിലാണ് നിതേഷ് എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അസുഖത്തെ തുടർന്നുള്ള ചികിത്സാച്ചെലവിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നിതേഷ് ഇവിടെ മുറിയെടുത്തത്. ഒരു ചെറിയ ഓക്സിജൻ സിലിണ്ടറും യുവാവ് കരുതിയിരുന്നു. മുഖം പ്ലാസ്റ്റിക് കവർകൊണ്ടു മൂടിയശേഷം അതിൽനിന്നും ചെറിയ ട്യൂബ് ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കവറിൽ ഓക്സിജൻ അമിതമായി നിറഞ്ഞതോടെ നിതേഷിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് ഒടുവിൽ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
നീണ്ട നാളത്തെ അസുഖവും മെഡിക്കൽ ബില്ലും നിതേഷിനെ അലട്ടിയിരുന്നതായി പൊലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. ദീർഘകാലമായി അസുഖമാണെന്നും ഇനിയും ചികിത്സയുടെ പേരിൽ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here