ദില്ലി മേയര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പിന്തുണ തേടി എഎപി

ദില്ലി മേയര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. മഹേഷ് കുമാര്‍ ഖിച്ചിയാണ് മേയര്‍ സ്ഥാനാര്‍ഥി. രവീന്ദര്‍ ഭരദ്വാജാണ് ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. അടുത്ത വെള്ളിയാഴ്ചയാണ് മേയര്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ പിന്തുണ എഎപി തേടിയിട്ടുണ്ട്. വര്‍ഷം തോറുമാണ് ഡല്‍ഹിയില്‍ മേയര്‍ഡപ്യുട്ടി മേയര്‍ തിരഞ്ഞെടുപ്പ്. കേജ്‌രിവാളിന്റെ അഭാവത്തില്‍ ബിജെപി പക്ഷത്തേക്ക് കൗണ്‍സിലര്‍മാര്‍ ചാടുമോ എന്ന ആശങ്ക ആം ആദ്മി പാര്‍ട്ടിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ല. എഎപിക്ക് 134 കൗണ്‍സിലര്‍മാരും ബിജെപിക്ക് 104 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് ഒന്‍പത് കൗണ്‍സിലര്‍മാരുമാണുള്ളത്.

ALSO READ: ‘മോദി തരംഗം ഉണ്ടെന്ന് കരുതി വീട്ടിൽ ഇരിക്കരുത്, അങ്ങനെ ഒന്നില്ല’, തുറന്ന് പറഞ്ഞ് നവനീത് റാണ, പരാജയ ഭീതിയിൽ ബിജെപി?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News