ഹരിയാനയില്‍ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് ട്രക്കിടിച്ചുകയറി 7 പേര്‍ക്ക് ദാരുണാന്ത്യം

HARYANA

ഹരിയാനയില്‍ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് ട്രക്കിടിച്ചുകയറി 7 പേര്‍ മരിച്ചു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയില്‍ ശനിയാ‍ഴ്ച രാവിലെയോടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്കുമുണ്ട്.

എക്സ്പ്രസ് വേ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം തൊഴിലാളികളെ അമിതവേഗതയിൽ എത്തിയ ഒരു പിക്കപ്പ് ട്രക്ക് ഇടിക്കുയായിരുന്നു. അപകടം നടന്ന സമയത്ത് പതിനൊന്ന് തൊ‍ഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതായായിരുന്നു വിവരം. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.

ALSO READ: പഹൽഗാം ഭീകരാക്രമണം; ഭീകരവാദികളെത്തിയത് 22 മണിക്കൂർ താഴ്വരയിലൂടെ സഞ്ചരിച്ച്: കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴ് തൊഴിലാളികൾ സംഭവസ്ഥലത്ത് തൽക്ഷണം മരിച്ചിരുന്നു. പരുക്ക് പറ്റിയ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് നിലവില്‍ ലഭിക്കുന്ന വിവരം. മരിച്ചവരെല്ലാം നൂഹ് ജില്ല സ്വദേശികളാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ENGLISH NEWS SUMMARY: Seven people were killed when a truck rammed into a crowd of sanitation workers in Haryana. The accident took place on the Delhi-Mumbai Expressway on Saturday morning. Two people were seriously injured in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News