
പാർലമെന്റിന്‍റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു. ലോക്സഭയിൽ രാജ്യത്തേക്ക് വരുന്നവരുടെയും രാജ്യത്തിന് പുറത്തേക്ക് പോകുന്നവരും ആയി ബന്ധപ്പെട്ട എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ കൊണ്ടുവരും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ സംസാരിക്കാൻ അവസരം നൽകാത്തതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഇരു സഭകളിലും പ്രതിഷേധിച്ചേക്കും. ഇന്നലെ 70 അംഗങ്ങൾ സ്പീക്കറെ നേരിൽകണ്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. രാജ്യസഭയിൽ സോണിയ ഗാന്ധിക്കെതിരായ അമിത്ഷായുടെ പരാമർശത്തിലും പ്രതിഷേധമുയർത്തും. അതേസമയം വഖഫ് അടക്കമുള്ള ചില ബില്ലുകൾ ഈ സമ്മേളന കാലഘട്ടത്തിൽ കൊണ്ടുവരുമോ എന്നതിൽ അവ്യക്തത തുടരുകയാണ്.
ALSO READ; കൂടെയുണ്ട് കേരളം: കൽപറ്റ ടൗൺഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും
അതേസമയം, വന്യജീവി സംരക്ഷണ നിയമത്തിൽ വ്യക്തത ആവശ്യപ്പെട്ടു കൊണ്ടുള്ള ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്‍റെ പാർലമെന്‍റ് ധർണ്ണ ഇന്ന് നടക്കും. അതി രൂക്ഷമായ വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ നിയമം കൂടി കൊണ്ടുവരണമെന്ന് ആവശ്യം ധർണ്ണയിൽ ഉയർത്തും. കേരള കോൺഗ്രസ് (എം ) എംഎൽഎമാരും പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ധർണ്ണയിൽ പങ്കെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും മലയോര ജാഥകൾ സംഘടിപ്പിച്ചത് തുടർച്ചയായാണ് പാർലമെന്റ് ധർണ്ണ സംഘടിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here