ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ

delhi ipl

ടാറ്റ ഐ പി എൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപന നടത്തുന്ന മാഫിയയിലെ കണ്ണികളെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. മുകീം (35), സാജിദ് (36), മുഹമ്മദ് ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. കോപ്ലിമെൻ്ററി പാസുകളും റെഗുലർ ടിക്കറ്റുകളുമാണ് ഇവർ വൻ തുകയ്ക്ക് വിറ്റിരുന്നതെന്ന് അധികൃതർ പറഞ്ഞു.

ക‍ഴിഞ്ഞ ദിവസമാണ് ഇവർ മൂന്നു പേരും അറസ്റ്റിലാകുന്നത്. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദില്ലി ഗേറ്റിനു സമീപം വെച്ചാണ് ഇവർ പിടിയിലാകുന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഐപിഎൽ ടിക്കറ്റ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: വിനേഷ് ഫോഗട്ടിന് നാഷണൽ ഓപ്പണ്‍ ടൂർണമെൻ്റിൽ പങ്കെടുക്കാനാകില്ല? നോട്ടീസയച്ച് റെസ്ലിങ് ഫെഡറേഷൻ

54 റെഗുലർ ടിക്കറ്റുകളും, 33 കോപ്ലിമെൻ്ററി പാസുകളും 25,000 രൂപയും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. കോപ്ലിമെൻ്ററി പാസുകള്‍ 20,000 രൂപയ്ക്കാണ് വിറ്റിരുന്നത്. റെഗുലർ ടിക്കറ്റുകള്‍ പ്രിൻ്റ് ചെയ്തിരുന്ന വിലയെക്കാളും പതിന്മടങ്ങിനാണെന്ന് പൊലീസ് പറഞ്ഞു. വാങ്ങുന്നവർ ആരാണെന്നും മാച്ചിൻ്റെ പ്രത്യേകത എന്നിവയനുസരിച്ച് വില വ്യത്യാസപ്പെടാം. മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ കണ്ണികളാണ് പിടിക്കപ്പെട്ടവരെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News