
എസ്എഫ്ഐ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു ദില്ലി പൊലീസ്. നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് ആണ് ദില്ലി പൊലീസിന്റെ വിലക്ക്. 19ന് ദില്ലിയിൽ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനാണ് ദില്ലി പൊലീസ് അനുമതി നൽകാതിരുന്നത്.
പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി. നേരത്തെ കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് ഒരു നിബന്ധനയും ഇല്ലാതെ പൊലീസ് അനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം നടത്തണമെന്ന ആവശ്യവുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസിനെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല.
സിബിഎസ്ഇ ക്രമക്കേട്, നീറ്റ് പരീക്ഷ പേപ്പർ ചോർച്ച എന്നീ വിഷയങ്ങൾ ഉന്നയിച്ച് ആയിരുന്നു എസ്എഫ്ഐ മാർച്ച്. അഞ്ചു ലക്ഷം വിദ്യാർത്ഥികൾ ഒപ്പിട്ട പരാതിയുമായാണ് മാർച്ച്. ഇതിന്റെ ഭാഗമായി ഇനഫ് ഈസ് ഇനഫ് എന്ന പേരിൽ എസ്എഫ്ഐ ഒപ്പു ശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

