കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പറിയണമെങ്കില്‍ ഇന്ന് ചില മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത നോക്കിയാല്‍ മാത്രം മതി…

Congress seat scam Haryana

കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പറിയണമെങ്കില്‍ ഇന്ന് ചില മാധ്യമങ്ങളില്‍ മാത്രം വന്ന ഒരു വാര്‍ത്ത നോക്കിയാല്‍ മതി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം നൽകി കെ.സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെട്ട കോൺഗ്രസ് നേതാക്കൾ 7 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഡൽഹി പൊലീസ് കേസെടുത്തു.

Also read: ക്ഷേത്രം നമസ്കാരമണ്ഡപ നിർമാണ തട്ടിപ്പ്; ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ ശിക്ഷിച്ച് കോടതി

ഇതാണ് ആ വാര്‍ത്ത…
സീറ്റ് കോഴയിൽ പ്രിയങ്ക ഗാന്ധിക്കെതിരേയും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ഏതെങ്കിലും ഇടത് നേതാക്കള്‍ ആയിരുന്നെങ്കിലോ. ഇവിടെ അന്തിചര്‍ച്ചകള്‍ പൊടിപൊടിച്ചേനെ. വിനുവും കുട്ടപ്പനും വാര്യരും ജോസപ്പും ഭദ്രനും എല്ലാം ചേര്‍ന്ന് ഒരാഴ്ചച്ച നീളുന്ന ചര്‍ച്ച. മനോരമയും കൂട്ടരും ആദ്യ പേജില്‍ അച്ചുനിരത്തിയേനെ.

എന്നാലിത് കോണ്‍ഗ്രസ് നേതാക്കളല്ലെ. അതും ഹൈക്കമാന്‍റിനെയും കേരളത്തെയും നിയന്ത്രിക്കുന്ന നേതാക്കള്‍. അപ്പോള്‍ ഇവര്‍ക്കൊന്നും നാവ് പൊന്തില്ല. 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് സീറ്റ് വാഗ്ദാനം ചെയ്ത്, പണം വാങ്ങിയെന്നാണ് ഭർത്താവ് ഗൗരവ് കുമാറിൻ്റെ പരാതി.

Also read: “നിനക്ക് നാണമില്ലേ? തീവ്രവാദി!” ബെംഗളൂരുവിൽ വിദ്യാർഥിക്കുനേരെ അധിക്ഷേപ പരാമർശം; പ്രൊഫസർക്ക് സസ്പെൻഷൻ

കെ.സി.വേണുഗോപാലിൻ്റെ പി.എ അനസ് അലിയുടെയും കൊടിക്കുന്നിൽ സുരേഷിൻ്റെ സ്റ്റാഫ് എബിൻ കെ ജോയിയുടേയും അക്കൗണ്ടിലേക്ക്, ഗൗരവ് കുമാർ പണം അയച്ചതിന്‍റെ രേഖകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അനസ് അലിയെ പിഎ സ്ഥാനത്ത് നിന്ന് മാറ്റി മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്ന കെ സി, കേസ് ഒതുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ഇത്രയേറെ ഗൗരവമേറിയ കേസ് ആയിട്ടും കേന്ദ്രത്തിനും മിണ്ടാട്ടമില്ല. കേജ്രിവാളിനെ കള്ളക്കേസില്‍ കുടുക്കിയ സിബിഐയും ഇഡിയും ഉറക്കത്തിലാണ്. ഇവിടെയാണ് ഡീല്‍ എന്ന വാക്ക് അര്‍ത്ഥവത്താകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News