ദില്ലിയില്‍ മാധ്യമ വേട്ട: ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ്

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ദില്ലി പൊലീസിന്‍റെ റെയ്ഡ്. മാധ്യമപ്രവർത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, ഊർമിലേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി സാംസ്കാരിക പ്രവർത്തകൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ ദില്ലിയിലെ വസതിയിലും റെയ്ഡ്. ദില്ലി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരെ പൊലീസ് റെയ്ഡ് ചെയ്യുന്നത്.

ചോദ്യം ചെയ്തതായും ലാപ്ടോപുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും ആരോപണം.  ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് വിവരം.

ALSO READ: ‘ആ വിറയല്‍ മാറിയിട്ടില്ല സര്‍,വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’; സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തില്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്റെ വൈറല്‍ കുറിപ്പ്

ദില്ലി പൊലീസ് വീട്ടിലെത്തിയതായും ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് കൊണ്ടുപോകുകയാണെന്നും അഭിസാര്‍ ശര്‍മ ട്വീറ്റ് ചെയ്തു. ഈ ഫോണില്‍ നിന്നുള്ള അവസാന ട്വീറ്റാണിത്. ഫോണ്‍ പൊലീസ് കയ്യടക്കിയെന്നും ഭാഷാ സിംഗ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

എഫ്സിആര്‍എ ലംഘിച്ചെന്നാരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ ഇഡി നേരത്തെ കേസ് ചാര്‍ജ് ചെയ്തിരുന്നു.

ALSO READ: പ്ലേ സ്റ്റോറില്‍ എ‍ഴുപതിലധികം വ്യാജ ലോണ്‍ ആപ്പുകള്‍, നടപടിയുമായി കേരളാ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here