സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറില്‍ കയറ്റില്ലെന്ന് ദില്ലി പൊലീസ്

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഇനി ജന്തര്‍ മന്തറില്‍ കയറ്റില്ലെന്ന് ദില്ലി പൊലീസ്. താരങ്ങള്‍ അപേക്ഷിച്ചാല്‍ സമരം ചെയ്യാന്‍ വേറെ സ്ഥലം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്ദറിലേക്കുള്ള റോഡില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

ദില്ലി പൊലീസ് പൊളിച്ചു മാറ്റിയ ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ വീണ്ടുമുയര്‍ന്നില്ല. സമരപ്പന്തലിന് അടുത്തേക്ക് ആരും പോകാതിരിക്കാന്‍ കനത്തകാവലൊരുക്കി കാത്തുനില്‍ക്കുകയാണ് പൊലീസ്. ഒരു ഡിസിപിയുടെയും രണ്ട് എസിപിമാരുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്താകെയുള്ളത്. ഇന്നലെ വലിയ പിടിവലി നടന്ന കേരള ഹൗസിന് മുന്‍പില്‍ പൊലീസ് വാഹനങ്ങള്‍ മാത്രം. കലാപ ശ്രമവും പൊതുമുതല്‍ നശിപ്പിക്കലുമടക്കമുള്ള വകുപ്പുകളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നിയമലംഘനം നടത്തിയത് കൊണ്ടാണ് സമരവേദി ഒഴിപ്പിച്ചതെന്നാണ് പോലീസ് വാദം. താരങ്ങള്‍ അപേക്ഷ നല്‍കിയാല്‍ ജന്തര്‍ മന്തറിന് പകരം മറ്റൊരു സ്ഥലം സമരo ചെയ്യാന്‍ അനുവദിക്കാമെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യ വിരുദ്ധമാണെന്നും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണെന്ന് എ എ റഹിം എം പി വ്യക്തമാക്കി.

നീതി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് താരങ്ങള്‍. തുടര്‍സമരപരിപാടികളെക്കുറിച്ച് ഖാപ് നേതാക്കളും കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് താരങ്ങള്‍ തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News