രാഷ്ട്രപതി ഒപ്പുവെച്ചു; ദില്ലി സര്‍വീസസ് ആക്ട് നിയമമായി

രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ദില്ലി സര്‍വീസസ് ആക്ട് നിയമമായി.ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമാണ് കേന്ദ്രം ഈ ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 1 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദില്ലി സർവീസ് ആക്ട് ബില്‍ ആഗസ്റ്റ് 7ന് രാജ്യസഭയില്‍ പാസായി.

also read: നെഹ്റു ട്രോഫി വള്ളംകളി; ആദ്യ ഹീറ്റ്സിൽ യോഗ്യത നേടി വീയപുരം ചുണ്ടൻ

ദില്ലി ഉദ്യോഗസ്ഥരുടെ മേല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ ആണിത്. ഉപരിസഭയില്‍ 131 അനുകൂല വോട്ടുകള്‍ക്കാണ് പാസായത്. ബില്ലിനെതിരെ 102 വോട്ടും ലഭിച്ചിരുന്നു. ദില്ലിയിൽ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലമാറ്റങ്ങളിലുമെല്ലാം നടപടികള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്.

also read: മോശം കാലാവസ്ഥ; നെഹ്രു ട്രോഫി വള്ളം കളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല

ദില്ലിയുടെ അധികാരി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനാണ് ദില്ലി സർവീസസ് ആക്ട് കേന്ദ്രം കൊണ്ടു വന്നത്. മണിപ്പൂരിലെ സ്ഥിതിഗതികളെച്ചൊല്ലി ലോക്സഭയിലും രാജ്യസഭയിലും കടുത്ത പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു ബില്‍ സഭയിൽ അവതരിപ്പിച്ചത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തിരുന്നു. ബില്ലിലെ ചില വകുപ്പുകളിലാണ് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News